Latest News:-
ചുറ്റുവട്ടം.
  News as On:- 11-July-2014. 

* www.porkulam.com - ന്റെ നേതൃത്വത്തില്‍ യുവാക്കള്‍ ചേര്‍ന്ന് റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ഇട്ട് അടച്ചു.

   പോര്‍ക്കുളം:- കുന്നംകുളം - കുറ്റിപുറം ദേശീയപാതയില്‍ രൂപം കൊണ്ട വലിയ കുഴി യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിച്ചിരുന്നു. ഇരുചക്രവാഹന യാത്രക്കാരും കുട്ടികളും ഉള്‍പ്പടെ ഉള്ളവര്‍ അതില്‍ വീണ്‌ ചെറിയ പരിക്കുകള്‍ പറ്റിയിരുന്നു. വാഹനങ്ങള്‍ക്ക്‌ സാരമായ തകരാറുകളും സംഭവിച്ചിരുന്നു. പലരുടേയും ജീവന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് തിരിച്ച് കിട്ടിയത്. ഈ വേളയില്‍ പോര്‍ക്കുളം.കോം - ന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് റോഡിലെ കുഴികള്‍ അടച്ചു നാടിനു മാതൃകയായി. ഈ യുവാക്കളുടെ നല്ല മനസ്സ് കാരണം യാത്രക്കാരുടെ ജീവന്‍ ഈ കുഴിയില്‍ വീണ്‌ ഇനി പൊലിയുകയില്ല. റോഡിലെ കുഴി അടക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ കണ്ട് അതുവഴി വന്ന കുന്നംകുളം പോലീസുകാരുടെയും നാട്ടുകാരുടെയും പൂര്‍ണ സഹകരണം കൊണ്ട് വിജാരിച്ചതിനേക്കാള്‍ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ സുകമമായി നടന്നു. പ്രവര്‍ത്തന വേളയില്‍ അടുത്ത കടയില്‍ ഉള്ളവരായ രാജീവ്‌, മോഹനന്‍ എന്നിവരുടെയും പോര്കുളം പഞ്ചായത്ത് അംഗം ഷറഫുദ്ധീന്‍ , കോണ്‍ക്രീറ്റിംഗ് നിര്‍വഹിച്ച ഹുസൈന്‍, കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ മറ്റു പോലീസ് ഓഫീസര്‍മാര്‍, സി.സി.ടി.വി. എന്നിവരുടെയും കൂടാതെ നല്ലവരായ ഒരു കൂട്ടം ചെറുപ്പക്കാരുടെയും നാട്ടുകാരുടെയും യാത്രക്കാരുടെയും പൂര്‍ണ പിന്തുണയും സഹായങ്ങളും ലഭിച്ചിരുന്നു. www.porkulam.com ആണ് ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്‌.

കടപ്പാട്: മാതൃഭൂമി, മലയാള മനോരമ.


ഈ സംരംഭം പൂര്‍ണമാണെന്ന് ഞങ്ങള്‍ അവകാശപെടുന്നില്ല. ഇത് പൂര്‍ണമാകണമെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടേയും സഹായ സഹകരണം ആവശ്യമാണ്‌.
പോര്‍ക്കുളത്തെ കുറിച്ച് നിങ്ങള്ക്ക് അറിയാവുന്നവ ഞങ്ങള്‍ക്ക് അയച്ചു തരൂ, അവ ഞങ്ങള്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കാം.